കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്ലാമിക് സെന്റര്‍ "
ജീർണ്ണതകൾക്കെതിരെ
ജന ജാഗരണം " എന്ന
പ്രമേയവുമായി സംഘടിപ്പിച്ചു
വരുന്ന ത്രൈമാസ സംസ്കരണ
കാമ്പയിനിന്റെ ഭാഗമായി ഫഹാഹീൽ
മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന
സംസ്കരണ സമ്മേളനം മെയ് 24
ന് വെള്ളിയാഴ്ച
മഗരിബ് നിസ്കാരാനന്തരം ഫഹാഹീൽ
ദാറുൽ ഖുർആൻ ഓടിറ്റൊറിയത്തിൽ
വെച്ച് നടക്കും .പുത്തനഴി
മൊയ്ദീൻ ഫൈസി ഉൽഘാടനം ചെയ്യും
. പ്രമുഖ
പണ്ഡിതൻ മഅമൂൻ ഹുദവി വണ്ടൂർ
മുഖ്യ പ്രഭാഷണം നടത്തും .
സ്ത്രീകൾക്ക്
പ്രത്യേക സൗകര്യ മുണ്ടാകും.
Wednesday, May 22, 2013
Tuesday, May 21, 2013
ഇസ്ലാമിക കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കേണ്ടവയാണ് : ഖാസി ത്വാഖ
കാസര്‍കോട്
: ഇസ്‌ലാമിക
അതിര്‍ വരമ്പുകള്‍
ലംഘിക്കപ്പെടാതെയുള്ള കലയും
സാഹിത്യവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയാണെന്നും
അത് ഇസ്‌ലാമിക പ്രബോധന രംഗത്തെ
ഒരായുധമാക്കാന്‍ ഇത്തരം
മേഖലകളില്‍ കഴിവുള്ളവര്‍
ഉപയോഗപ്പെടുത്തണമെന്നും
കീഴൂര്‍-മംഗലാപുരം
സംയുക്ത ഖാസി ത്വാഖ അഹ്മദ്
മൗലവി അല്‍ അസ്ഹരി പ്രസ്താവിച്ചു.
SKSSF കാസര്‍കോട്
ജില്ലാ കമ്മിറ്റി കുമ്പള
ഇമാം ശാഫി ഇസ്‌ലാമിക്
അക്കാദമിയില്‍ സംഘടിപ്പിച്ച
സര്‍ഗലയത്തോടനുബന്ധിച്ചുള്ള
പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം. സയ്യിദ്
ഹാദിതങ്ങള്‍ അദ്ധ്യക്ഷത
വഹിച്ചു. പി.ബി.
അബ്ദുറസാഖ്
എം.എല്‍.എ,
എന്‍.എ.
നെല്ലിക്കുന്ന്
എം.എല്‍.എ,
ടി.പി.
അലി ഫൈസി
എന്നിവര്‍ മുഖ്യതിഥികളായിരുന്നു.
SYS ജില്ലാ
ട്രഷറര്‍ മോട്രോ മുഹമ്മദ്
ഹാജി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും,
യു.കെ.
യൂസുഫ് ഹാജി
റണ്ണേര്‍സ്അപ്പും വിതരണം
ചെയ്തു. എം.എ.
ഖാസിം മുസ്ലിയാര്‍
വിഖായ വിഭാഗത്തിന്റെയും
ഇബ്രാഹീം ഫൈസി ജെഡിയാര്‍
ഹിദായ വിഭാഗത്തിന്റെയും,
താജുദ്ദീന്‍
ദാരിമി പടന്ന കുല്ലിയ
വിഭാഗത്തിന്റെയും, റഷീദ്
ബെളിഞ്ചം സലാമ വിഭാഗത്തിന്റെയും
ട്രോഫികള്‍ നല്‍കി,
കോഹിനൂര്‍
മൂസ ഹാജി , സുല്‍ത്താന്‍
കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍
സര്‍ഗ പ്രതിഭാ പട്ടവും,
അബൂബക്കര്‍
സാലൂദ് നിസാമി, കെ.എല്‍
അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി,
ഹാരിസ് ദാരിമി
ബെദിര, സുഹൈര്‍
അസ്ഹരി, മുനീര്‍
ഫൈസി ഇടിയടുക്ക, എന്‍.ഐ.
അബ്ദുല്‍ ഹമീദ്
ഫൈസി എന്നിവര്‍ സമ്മാന ദാനവും
നിര്‍വ്വഹിച്ചു. ജനറല്‍
കണ്‍വീനര്‍ സുബൈര്‍ നിസാമി
സ്വാഗതവും, പ്രോഗ്രാം
കണ്‍വീനര്‍ ഖലീല്‍ ഹസനി ചൂരി
നന്ദിയും പറഞ്ഞു.
ഇമാം ശാഫി ഇസ്ലാമിക് അക്കാദമി രണ്ടാം ഘട്ട പ്രവേശന പരീക്ഷ മെയ് 23 ന്
കുമ്പള
: ഇമാം
ശാഫി ഇസ്ലാമിക് അക്കാദമി
ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി
സ്‌ക്കൂള്‍ രണ്ടാം ഘട്ടപ്രവേശന
പരീക്ഷ മെയ് 23 ന്
കാലത്ത് 10 മണിക്ക്
ബദ്‌രിയ്യ നഗര്‍ കാമ്പസില്‍
നടക്കുമെന്ന് പ്രിന്‍സിപ്പാള്‍
അറിയച്ചു. കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
9747603611
Monday, May 20, 2013
ഗള്‍ഫ‍് സത്യധാര; ഖത്തര്‍ തല പ്രകാശനം നടന്നു
ദോഹ
: സാമൂഹിക
ധാര്‍മികത നിലനിര്‍ത്താനും
നിലപാടുകളുടെ നിലപാടുകളെ
ക്രമീകരിക്കുതിലും മാധ്യമങ്ങള്‍ക്ക്
വലിയ പങ്ക് വഹിക്കാനുണ്ടെന്ന്
സത്യധാര മാനേജിംഗ് ഡയറക്ടര്‍
പാണക്കാട് സയ്യിദ് സാദിഖലി
ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു
.അക്ഷരം
അറിയാത്ത പ്രവാചകന്‍റെ
മുമ്പില്‍ വായിക്കുക എന്ന
സന്ദേശമായി വിശുദ്ധ ഖുര്‍ആന്‍
അവതരണത്തിന് തുടക്കം കുറിച്ചതിലൂടെ
നന്മയുടെ വായനയെ പ്രോത്സാഹിപ്പി
ക്കുന്നതിനുള്ള സന്ദേശമാണ്
വിശുദ്ധ ഖുര്‍ആന്‍ നല്‍കിയത്.
ഗള്‍ഫ്
സത്യധാര ഖത്തര്‍ എഡിഷന്റെ
പ്രകാശനം നിര്‍വഹിച്ച് ദോഹ
അഹമ്മദ് ബിന്‍ ഹമ്പല്‍ നജ്മ
സ്ക്കൂളില്‍ സാമൂഹിക സാംസ്‌കാരിക
പ്രമുഖരുടെയും വിവിധ ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്നുള്ള
പ്രവര്‍ത്തകരുടെയുയും തിങ്ങി
നിറഞ്ഞ സദസ്സിനെ അഭിസംബോധനം
ചെയ്തു സംസാരിക്കുകയായിരുന്നു
തങ്ങള്‍. SKSSF സെക്രട്ടറി
ഓണമ്പിള്ളി മുഹമ്മദ് ഫൈസി,
ഗള്‍ഫ് സത്യധാര
മേനേജിഗ് ഡയറക്റ്റര്‍ ഡോ.
അബ്ദുറഹിമാന്‍
ഒളവട്ടൂര്‍, പബ്ലിഷര്‍
ഷിഹാസ് സുല്‍തതാന്‍,
സയ്യിദ് ശുഹൈബ്
തങ്ങള്‍ (യു.എ.ഇ)
എന്നിവര്‍
പങ്കെടുത്തു. തുടര്‍ന്ന്
അഹ്‍മദ് കബീര്‍ ബാഖവി പ്രഭാഷണം
നടത്തി
മലപ്പുറം കാളികാവ്; മഴക്ക് വേണ്ടിയുള്ള നിസ്കാരവും പ്രാര്‍ത്ഥനയും നാളെ (21)
കാളികാവ്
: കാളികാവ്
ഏരിയ ഖാസീസ് അസോസിയേഷന്‍റെ
ആഭിമുഖ്യത്തില്‍ കാളികാവ്,
ചോക്കാട്
പഞ്ചായത്തുകളിലെ മുപ്പത്
മഹല്ലുകള്‍ ഒത്തുചേര്‍ന്ന്
മഴയെ തേടുന്ന നിസ്കാരവും
പാര്‍ത്ഥനയും നാളെ (ചൊവ്വ)
കാലത്ത് 8.30
ന് കാളികാവ്
ബി.ബി.
ഓഡിറ്റോറിയം
പരിസരത്ത് നടക്കും.
രൂക്ഷമായ
ജലക്ഷാമം നേരിടുന്ന സമൂഹത്തിന്‍റെ
ദുരിതമകറ്റാന്‍ സമസ്ത
നേതാക്കളുടെ ആഹ്വാനം ഉള്‍ക്കൊണ്ട്
എല്ലാ മഹല്ല് നിവാസികളും
നിസ്കാരത്തിലും പ്രാര്‍ത്ഥനയിലും
പങ്കെടുക്കണമെന്ന് അസോസിയേഷന്‍
ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നിസ്കാരത്തിനെത്തുന്നവര്‍
വുളൂഅ് ചെയ്ത് നിസ്കരിക്കാന്‍
ആവശ്യമായ മുസ്വല്ലയോ മറ്റോ
കയ്യില്‍ കരുതേണ്ടതാണ്.
സമസ്ത കേന്ദ്ര
മുശാവറ മെമ്പര്‍ ഒ. കുട്ടി
മുസ്‍ലിയാര്‍ നിസ്കാരത്തിന്
നേതൃത്വം നല്‍കും. പ്രമുഖ
പണ്ഡിതന്മാരും സാദാത്തീങ്ങളും
സംബന്ധിക്കും. കാളികാവ്
മസ്ജിദ് യഅ്ഖൂബിയില്‍ ചേര്‍ന്ന
യോഗത്തില്‍ വാക്കോട് മൊയ്തീന്‍
കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു.
മുജീബ് ദാരിമി
ഉദിരംപൊയില്‍. എം.എം.
ദാരിമി,
ഫരീദ് റഹ്‍മാനി,
കെ.വി.
അബ്ദുറഹ്‍മാന്‍
ദാരിമി, ബഹാഉദ്ദീന്‍
ഫൈസി, പി.വി.
ബാവു,
ഗഫൂര്‍ ഫൈസി,
ഹമീദ് ഫൈസി
പ്രസംഗിച്ചു.
തൃശൂർ ജില്ലാ സര്‍ഗലയത്തിന് ഉജ്ജ്വല സമാപ്തി
ചാമക്കാല
: SKSSF തൃശൂർ
ജില്ലാ സര്‍ഗലയത്തിന് ചാമക്കാല
നഹ്ജുറശാദ് ഇസ്ലാമിക് കോളേജിൽ
ഉജ്ജ്വല സമാപ്തി. രണ്ടു
ദിവസമായി അരങ്ങേറിയ വൈവിധ്യമായ
ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങളിൽ
ജില്ലയിലെ വിവിധ മേഖലകളില
നിന്നും അഞ്ഞൂറോളം വിദ്ധ്യാർഥികള്‍
പങ്കെടുത്തു. സമാപന
സമ്മേളനം SYS തൃശൂർ
ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ
മൗലവി വെന്മേനാട് ഉദ്ഘാടനം
ചെയ്തു. നഹജുറശാദ്
ചെയര്മാൻ ടി എം ഹൈദർ ഹാജി
വിജയികൾക്കുള്ള ട്രോഫി കൈമാറി.
ഹനീഫ് ഹുദവി
ദേലംപടി മുഖ്യപ്രഭാഷണം നടത്തി.
മുഹമ്മദ്
ഷാഫി ഹുദവി, ഇബ്രാഹീം
ഫൈസി പഴുന്നാന, ജാഫര്‍
മാസ്റ്റർ വാടാനപ്പള്ളി,
നൂറുദ്ധീൻ
യമാനി വടക്കേക്കാട് തുടങ്ങിയവര്‍
സംസാരിച്ചു. SKSSF ജില്ലാ
പ്രസിഡന്റ് അന്‍വര്‍
മുഹ്‍യിദ്ദീന്‍ ഹുദവി സ്വാഗതവും
സയ്യിദ് ശിഹാബുദ്ധീൻ തങ്ങള്‍
നന്ദിയും പറഞ്ഞു.
സമൂഹപുരോഗതി വിദ്യഭ്യാസത്തിലധിഷ്ടിതം : ഉമര്‍ മാസ്‌റ്റര്‍ എം എല്‍ എ
റിയാദ്
: ഏത്
സമൂഹത്തിന്റെയും പുരോഗതി
വിദ്യഭ്യാസത്തിലധിഷ്ടിതമാണും,
അത് കൊണ്ടാണ്
വിദ്യനേടി ഉതരാകാന്‍ നന്മ
ആഗ്രഹിച്ച നേതാക്കള്‍ സമൂഹത്തെ
പ്രേരിപ്പിച്ചതെന്നും,
സമൂഹ പുരോഗതിലും
സംസ്‌ക്കാരത്തിലും
വിദ്യാഭ്യാസത്തിന്റെ പങ്ക്
വ്യക്തമാക്കുന്ന അനേകം
വചനങ്ങളും സംഭവങ്ങളും
പ്രവാചകന്റതായി ചരിത്രം
രേഖപ്പെടുത്തിയിട്ടുണ്ടെന്നും
ബദര്‍ യുദ്ധ തടവുകാരോട്
പ്രവാചകന്‍ സ്വീകരിച്ച നിലപാട്
അതിന്റെ ഭാഗമാണും ഉമര്‍
മാസ്‌ററര്‍ എം എല്‍ എ പറഞ്ഞു.
കേരളത്തില്‍
ഉലമാഉം ഉമറാഉം ചേര്‍ന്നു
പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്
ഇപ്പോള്‍ കണ്ടു കൊണ്ടരിക്കു
വിദ്യഭ്യാസപുരോഗതിയെന്നും
അദ്ദേഹം പറഞ്ഞു. സമസ്ത
കേരള ഇസ്‌ലാമിക് സെന്റര്‍
സൗദി ത്രൈമാസ കാമ്പയിന്റ
ഭാഗമായി എസ് കെ ഐ സി റിയാദ്
സംഘടിപ്പിച്ച സാംസ്‌ക്കാരിക
സമ്മേളനം ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു
അദ്ദേഹം. ഫവാസ്
ഹുദവി പട്ടിക്കാട് മുഖ്യപ്രഭാഷണം
നടത്തി. അബൂബക്കര്‍
ബാഖവി മാരായമംഗലം അധ്യക്ഷത
വഹിച്ചു. അബൂബക്കര്‍
ഫൈസി ചെങ്ങമനാട്,
ളിയാഉദ്ദീന്‍
ഫൈസി മേല്‍മുറി, മൊയ്തീന്‍
കോയ, അശറഫ്
വടക്കെ വിള, സക്കരിയ്യ
തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്‍ സി മുഹമ്മദ്
കണ്ണൂര്‍, അലവിക്കുട്ടി
ഒളവട്ടൂര്‍, മുഹമ്മലി
ഹാജി, തിരുവേഗപ്പുറ,
ഉമര്‍ കോയ
യൂണിവേഴ്‌സിററി, ബഷീര്‍
താമരശ്ലേരി, ആറ്റകോയ
തങ്ങള്‍, ഹംസ
മുസ്‌ലിയാര്‍ തുടങ്ങിയവര്‍
പങ്കെടുത്തു. മുഹമ്മലി
ഹാജി സ്വാഗതവും ഷാഫി വടക്കേകാട്
നന്ദിയും പറഞ്ഞു.
Sunday, May 19, 2013
വെങ്ങപ്പള്ളി അക്കാദമി; വാഫി അഡ്മിഷന്‍ നാളെ (20)
കല്‍പ്പറ്റ
: കോ-ഓര്‍ഡിനേഷന്‍
ഓഫ് ഇസ്‌ലാമിക് കോളേജസിന്റെ
ആഭിമുഖ്യത്തില്‍ മെയ് 9
ന് നടത്തിയ
വാഫി സെലക്ഷന്‍ പരീക്ഷയില്‍
വിജയിച്ച വിദ്യാര്‍ത്ഥികളുടെ
അഡ്മിഷന്‍ നാളെ(തിങ്കള്‍)
10 മണിക്ക്
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ
ഇസ്‌ലാമിക് അക്കാദമിയില്‍
നടക്കും. വിജയിച്ച
വിദ്യാര്‍ത്ഥികള്‍ എസ് എസ്
എല്‍ സി ബുക്ക്, ടി
സി, കോണ്‍ടാക്ട്
സര്‍ട്ടിഫിക്കറ്റ്,
മദ്‌റസ 7-ാം
തരം സര്‍ട്ടിഫിക്കറ്റ്,
മഹല്ല് കമ്മിറ്റി
SKSSF ശാഖാ
കമ്മിറ്റികളുടെ സാക്ഷ്യപത്രം
എന്നിവയുമായി രക്ഷിതാവുമൊത്ത്
രാവിലെ 10 മണിക്ക്
അക്കാദമി ഓഫീസില്‍ ഹാജരാവേണ്ടതാണെന്ന്
സെക്രട്ടറി അറിയിച്ചു.
വാഫി
സെലക്ഷന്‍ പരീക്ഷ;
വെങ്ങപ്പള്ളി
അക്കാദമിയില്‍ സെലക്ഷന്‍
ലഭിച്ചവര്‍
കല്‍പ്പറ്റ
: കോ-ഓര്‍ഡിനേഷന്‍
ഓഫ് ഇസ്‌ലാമിക് കോളേജസിന്റെ
ആഭിമുഖ്യത്തില്‍ 29 വാഫി
കോളേജുകളിലേക്കായി 10
സെന്ററുകളില്‍
മെയ് 9 ന്
നടത്തിയ വാഫി സെലക്ഷന്‍
പരീക്ഷയില്‍ വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമിയില്‍ പ്രവേശനം
ലഭിച്ചവരുടെ റോള്‍ നമ്പറുകള്‍.
211, 255, 279, 280, 281, 282, 283, 327,
329, 330, 334, 933, 954,970,
1167,1170,1185,1192,1193,1195,1196,1201,1578, 1607, 2561, 2562, 2564,
2565, 2567, 2571,2572,2576,2577,2578,2581,2584
മലപ്പുറത്ത് മഴയ്ക്കു വേണ്ടി നിസ്കാരം; ആയിരങ്ങള്‍ പങ്കെടുത്തു
മലപ്പുറം
: സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമയുടെ
ആഹ്വാന പ്രകാരം മലപ്പുറം
കോട്ടപ്പടി കിഴക്കേത്തലയിലെ
വയലില്‍ നടന്ന മഴയ്ക്കു
വേണ്ടിയുള്ള നിസ്കാരത്തില്‍
ആയിരങ്ങള്‍ പങ്കെടുത്തു.
മലപ്പുറം
സുന്നി മഹല്ലിന്റെന്റെ
നേതൃത്വത്തില്‍ ആയിരുന്നു നമസ്‌കാരം.
വയലില്‍ സ്ഥലം
തികയാത്തതിനെത്തുടര്‍ന്ന്
നിസ്കാരം റോഡിലേക്ക് നീണ്ടു.
200 പേര്‍ക്ക്
വീതം നില്‍ക്കാവുന്ന നാല്‍പത്
നിരകളാണ് നിസ്കാരത്തിനായി
സജ്ജീകരിച്ചതെങ്കിലും
പ്രതീക്ഷിച്ചതിലുമപ്പുറം
ജനമെത്തി. പാണക്കാട്
സയ്യിദ് ഹമീദലി ശിഹാബ്
തങ്ങള്‍ നിസ്കാരത്തിനു
നേത്രത്വം നല്‍കി. സമസ്ത
സെക്രട്ടറി കോട്ടുമല ടി എം
ബാപ്പു മുസ്‌ല്യാര്‍ ഉദ്‌ബോധനം
നടത്തി. ഹസന്‍
സഖാഫി പൂക്കോട്ടൂര്‍ ഖുത്തുബ
നിര്‍വഹിച്ചു. അബ്ദുസ്സമദ്
പൂക്കോട്ടൂര്‍ സമാപന പ്രഭാഷണം
നടത്തി. ജലക്ഷാമം
പരിഗണിച്ച് അംഗശുദ്ധി പ്രത്യേക
സൗകര്യമൊരുക്കിയിരുന്നില്ല.
വിശ്വാസികള്‍
സ്വന്തം വീടുകളില്‍ നിന്നും
മറ്റും ശുദ്ധിവരുത്തിയാണു
നിസ്‌കാരത്തിന് എത്തിയത്.
കേരളം വലിയ
വരള്‍ച്ച നേരിടുകയും മഴ ഇനിയും
മാറിനില്‍ക്കുകയും ചെയ്യുന്ന
സാഹചര്യത്തില്‍ വിശുദ്ധ
ഇസ്‌ലാം നിര്‍ദേശിച്ച മഴക്ക്
വേണ്ടിയുള്ള പ്രത്യേക നിസ്‌കാരം
(സ്വലാത്തുല്‍
ഇസ്തിസ്ഖാഅ്) നടത്തുവാന്‍
നേരത്തെ സമസ്ത കേരള ജംഇയത്തുല്‍
ഉലമ വൈസ്‌പ്രസിഡന്റ് പാണക്കാട്
സയ്യിദ് ഹൈദരലിശിഹാബ് തങ്ങളും
ജനറല്‍ സെക്രട്ടറി ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാരും
എല്ലാ മഹല്ലിലെയും ഖാദിമാരോടും
ഖതീബുമാരോടും അഭ്യര്‍ത്ഥിച്ചിരിന്നു.
കൂടുതല്‍
മഹല്ലുകളില്‍ മഴയ്ക്കു
വേണ്ടിയുള്ള പ്രത്യേക നിസ്കാരം
നടക്കും. http://samastha.info/
സുന്നി യുവജന സംഘം SYS അറുപതാം വാര്‍ഷികം; ആറു മേഖലാ ക്യാമ്പുകള്‍ സംഘടിപ്പിക്കും
കോഴിക്കോട്
: 2014 ഏപ്രില്‍
4,5,6 തിയ്യതികളില്‍
കാസര്‍ഗോഡ് വാദീ ത്വൈബയില്‍
നടക്കുന്ന സുന്നി യുവജന സംഘം
അറുപതാം വാര്‍ഷി സമാപന
സമ്മേളനത്തിന്റെ ഭാഗമായി
ആറുമേഖലാ വര്‍ക്കേഴ്‌സ്
ക്യാമ്പുകള്‍ നടത്താന്‍
സ്വാഗതസംഘം പദ്ധതികള്‍
ആവിഷ്‌കരിച്ചു. 2013 മെയ്
30 മുതല്‍
ജൂണ്‍ 15 വരെയുള്ള
കാലയളവുകളിലാണ് ക്യാമ്പുകള്‍
നടക്കുക. ദക്ഷിണ
കന്നട, കാസര്‍ഗോഡ്,
കണ്ണൂര്‍
ജില്ലകള്‍ക്ക് പെരുമ്പയിലും
വഴനാട്, കൊടുക്,
കോഴിക്കോട്
ജില്ലകളുടേത് പുതുപ്പാടിയിലും
കോയമ്പത്തൂര്‍, നീലഗിരി,
പാലക്കാട്,
മലപ്പുറം
ജില്ലകളുടേത് പെരിന്തല്‍മണ്ണയിലും,
തൃശൂര്‍,
ആലപ്പുഴ,
എറണാകുളം,
കോട്ടയം
ജില്ലകളുടേത് ആലപ്പുഴയിലും
ഇടുക്കി, പത്തനംതിട്ട
ജില്ലകളുടേത് തൊടുപുഴയിലും,
തിരുവനന്തപുരം,
കൊല്ലം,
കന്യാകുമാരി
ജില്ലകളുടേത് തമ്പാനൂരും
വെച്ച് നടക്കും.
പഞ്ചായത്ത്,
മണ്ഡലം ഭാരവാഹികളും
ജില്ലാ കൗണ്‍സിലര്‍മാരും
ക്യാമ്പില്‍ സംബന്ധിക്കും.
'സമസ്ത:
നിയോഗവും
ദൗത്യവും', 'മഹല്ലുകള്‍
കരുതലുകളും കരുതിവെപ്പും',
'വിദ്യാഭ്യാസം
അതിജീവന മാര്‍ഗ്ഗം'
തുടങ്ങി
വിഷയങ്ങളില്‍ രാവിലെ 10
മണിമുതല്‍ 3
മണിവരെ ക്ലാസും,
ആനുകാലിക
വിഷയങ്ങളില്‍ ചര്‍ച്ചയും
നടക്കും.
സ്വാഗതസംഘം
ഓഫീസ് ജൂണ്‍ 8 ന്
കാസര്‍ഗോഡ് സയ്യിദ് ഹൈദഗലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. സ്വാഗത
സംഘത്തിന്‍ യോഗത്തില്‍ പ്രൊഫ.
കെ.
ആലിക്കുട്ടി
മൂസ്‌ലിയാര്‍ അധ്യക്ഷത
വഹിച്ചു. ഉമര്‍ഫൈസി
മുക്കം സ്വാഗതം പറഞ്ഞു .
പിണങ്ങോട്
അബൂബക്കര്‍ പ്രൊജക്ട്
അവതരിപ്പിച്ചു.കോഴിക്കോട്
ഖാസിമാരായ സയ്യിദ് മുഹമ്മദ്
കോയ തങ്ങള്‍ ജമലുല്ലൈലി,
പാണക്കാട്
സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ്
തങ്ങള്‍, കുംബള
ഖാസിം മുസ്‌ലിയാര്‍ കാസര്‍ഗോഡ്,
, ജലീല്‍ ഫൈസി
പുല്ലംകോട്, കെ.
റഹ്മാന്‍ ഫൈസി,
കെ.കെ.എസ്
തങ്ങള്‍ വെട്ടിച്ചിറ,
കാടാമ്പുഴ
മൂസഹാജി, മെട്രോ
മുഹമ്മദ് ഹാജി കാസര്‍ഗോഡ,അഹമ്മദ്
തെര്‍ളായി കണ്ണൂര്‍,
ഇ.പി
മുഹമ്മദലി സുല്‍ത്താന്‍
ബത്തേരി, എം.സി
സൈതലവി മുസ്‌ലിയാര്‍ നീലഗിരി,
സലീം എടക്കര
മലപ്പുറം, ടി.കെ
മുഹമ്മദ് കുട്ടി ഫൈസി പാലക്കാട്,
നിസാര്‍ പറമ്പന്‍
ആലപ്പുഴ, ഇബ്രാഹിം
ഹാജി, ഉമര്‍
സാഹിബ് തൃശൂര്‍ ,ഹസന്‍
ആലംകോട് തിരുവനന്തപുരം,
കെപി മുഹമ്മദ്
ഹാജി, മുണ്ടൂര്‍
അബൂബക്കര്‍, മുസ്തഫ
മാസ്റ്റര്‍ മുണ്ടുപാറ,
ഹാജി കെ.
മമ്മദ് ഫൈസി,
സലാം ഫൈസി
മുക്കം, മോയിന്‍കുട്ടി
മാസ്റ്റര്‍, തുടങ്ങിയവര്‍
ചര്‍ച്ചയില്‍ പങ്കെടുത്തു.
വാക്കോട്
മൊയ്തീന്‍ കുട്ടി ഫൈസി നന്ദി
പറഞ്ഞു
ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കമായി
പെരിന്തല്‍മണ്ണ
: പട്ടിക്കാട്
ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍
ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന
സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി
തങ്ങള്‍ സ്‌കോളര്‍ഷിപ്പ്
പദ്ധതിക്ക് തുടക്കമായി.
പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
സ്‌കോളര്‍ഷിപ്പ് തുക ജാമിഅഃ
നൂരിയ്യ പ്രിന്‍സിപ്പാള്‍
പ്രൊഫ. കെ
ആലിക്കുട്ടി മുസ്‌ലിയാരെ
ഏല്‍പ്പിച്ചാണ് പദ്ധതിയുടെ
ഉദ്ഘാടനം നിര്‍വ്വഹിച്ചുത്.
ജാമിഅയുടെ
സ്ഥാപക പ്രസിഡണ്ട് ആയിരുന്ന
സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി
തങ്ങളുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ്
പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്
ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ
വിദ്യാര്‍ത്ഥി സംഘടനയായ
ഓസ്‌ഫോജ്‌നയാണ്. ജാമിഅഃ
നൂരിയ്യയിലെ മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
ലഭ്യമാകുന്ന രീതിയിലാണ്
സ്‌കോളര്‍ഷിപ്പ് പദ്ധതി
ആവിഷ്‌കരിച്ചിരിക്കുന്നത്.
ജാമിഅഃ
നൂരിയ്യ സെക്രട്ടറി ഹാജി കെ
മമ്മദ് ഫൈസി, അഡ്വ.
എം ഉമര്‍
എം.എല്‍.എ,
മഞ്ചേരി
മുനിസിപ്പല്‍ ചെയര്‍മാന്‍
വല്ലാഞ്ചിറ മുഹമ്മദലി,
കെ.കെ.എസ്
തങ്ങള്‍ വെട്ടിച്ചിറ,
അഡ്വ.
യു.എ
ലത്തീഫ്, നിര്‍മ്മാണ്‍
മുഹമ്മദലി ഹാജി, ഹസന്‍
സഖാഫി പൂക്കോട്ടൂര്‍,
എ. മുഹമ്മദ്
കുട്ടി ഹാജി (അല്‍സലാമ),
പി.കെ.എ
ലത്തീഫ് ഫൈസി, ഉസ്മാന്‍
ഹാജി കല്ലാട്ടയില്‍ (തൃശ്ശൂര്‍),
അബ്ദുല്ല ഫൈസി
ചെറുകുളം, പി.എ
മൗലവി അച്ചനമ്പലം, ഉമറുല്‍
ഫാറൂഖ് കാസര്‍ഗോഡ് സംബന്ധിച്ചു.
ഓസ്‌ഫോജ്‌ന
ജില്ലാ ജനറല്‍ സെക്രട്ടറി
പാതിരമണ്ണ അബ്ദുറഹ്മാന്‍
ഫൈസി സ്വാഗതം പറഞ്ഞു.
പെരുവളത്ത് പറമ്പ് ക്ലസ്റ്റര്‍ കരിയര്‍ ഗൈഡന്‍സ് സംഘടിപ്പിച്ചു
കണ്ണൂര്‍
: SKSSF പെരുവളത്ത്പറന്പ്
ക്ലസ്റ്റര്‍ കമ്മിറ്റി SSLC,
+2 കഴിഞ്ഞ
വിദ്യാര്‍ത്ഥികള്‍ക്ക്
കരിയര്‍ ഗൈഡന്‍സ് നടത്തി.
പ്രശസ്ത കരിയര്‍
കൌണ്‍സിലറും ട്രന്‍റ് സീനിയര്‍
ട്രൈനിയുമായ ജാബിര്‍ തിരുവട്ടൂര്‍
ക്ലാസ്സെടുത്തു. ഉന്നത
വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്
ഹാരിസ് റഹീമി, സയ്യിദ്
റാശിദ് ഹുദവി എന്നിവര്‍
അവര്‍ഡ് നല്‍കി. ശമീര്‍
എം. അധ്യക്ഷത
വിഹിച്ചു. മുഹമ്മദ്
എ സ്വാഗതവും ഹസീബ് നന്ദിയും
പറഞ്ഞു.
തിരൂരങ്ങാടി ഏരിയാ സര്‍ഗലയം സമാപിച്ചു
തിരൂരങ്ങാടി
: SKSSF തിരൂരങ്ങാടി
ഏരിയാ സര്‍ഗലയം ഉള്ളണം
ലത്വീഫിയ്യ മദ്രസയില്‍
സമാപിച്ചു. തിരൂരങ്ങാടി
മേഖല ഒന്നാം സ്ഥാനവും
യൂനിവേഴ്‌സിറ്റി,
കുന്നുംപുറം
മേഖലകള്‍ രണ്ട്, മൂന്ന്
സ്ഥാനങ്ങളും കരസ്ഥമാക്കി.
ഹിദായ,
കുല്ലിയ്യ,
വിഖായ എന്ന
വിഭാഗങ്ങളിലായി 350- ലധികം
മത്സരാര്‍ത്ഥികള്‍ 80-
ഓളം ഇനങ്ങളില്‍
മത്സരിച്ചു. മെയ്
4 ന്
ശനിയായ്ച്ച വൈകീട്ട് 4
മണിക്ക് നടന്ന
വിളംബര കലാജാഥക്ക് നൗഷാദ്
ചെട്ടിപ്പടി, റഫീഖ്
ഉള്ളണം, അശ്‌റഫ്
മലയില്‍, സൈദലവി
ഫൈസി, ത്വാഹാ
തങ്ങള്‍, റഫീഖ്
മാമ്പുഴ നേതൃത്വം നല്‍കി.
7 മണിക്ക് നടന്ന
പൊതു സമ്മേളനം സി. മമ്മുട്ടി
എം.എല്‍.എ
ഉദ്ഘാടനം ചെയ്തു. അലവി
ഹാജി ഉള്ളണം അധ്യക്ഷത വഹിച്ചു.
അലി ഫൈസി
പന്താരങ്ങാടി മുഖ്യപ്രഭാഷണം
നടത്തി. റഹീം
മാസ്റ്റര്‍ ചുഴലി, റാസി
ബാഖവി സൂപ്പര്‍ബസാര്‍,
ഹമീദ് ബാവ
കുന്നുമ്മല്‍, നൗഷാദ്
ചെട്ടിപ്പടി, ബാസിത്ത്
സി.പി
ചെമ്പ്ര, സൈതലവി
ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
ശരീഫ് ചുഴലി
സ്വഗതവും റഫീഖ് ഉള്ളണം നന്ദിയും
പറഞ്ഞു. പ്രശസ്ത
ഗായകന്‍ എടപ്പാള്‍ ബാപ്പു
മുഖ്യാതിഥിയായിരന്നു.
ഞായര്‍ വൈകീട്ട്
7 മണിക്ക്
നടന്ന സമാപന സമ്മേളനം റാസി
ബാഖവി ഉദ്ഘാടനം ചെയ്തു.
കോയ ഹാജി
അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക്
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
അന്‍വര്‍ സാദത്ത് സമ്മാന
ദാനം നടത്തി. നൗഷാദ്
ചെട്ടിപ്പടി സ്വാഗതവും
സൈനുദ്ധീന്‍ ഫൈസി നന്ദിയും
പറഞ്ഞു. മത്സരങ്ങള്‍ക്ക്
റാസി ബാഖവി,നൗശാദ്
ചെട്ടിപ്പടി,സൈനുദ്ദീന്‍
ഫൈസി,റസാഖ്
ഫൈസി,സുലൈമാന്‍
ഉഗ്രപുരം,ശരീഫ്
ചുഴലി,അഷ്‌റഫ്
മലയില്‍,മുഹമ്മദലി പുളിക്കല്‍,റഫീഖ്
ഉള്ളണംസൈതലവി ഫൈസി തുടങ്ങിയവര്‍
നേതൃത്വം നല്‍കി.
നിലംവിട്ട്ചാടല്ലേ....
സര്‍ഗലയവേദിയില്‍
ഗാനവുമായി എടപ്പാള്‍ ബാപ്പു...
ള്ളണം
: SKSSF ഏരിയാ
സര്‍ഗലയത്തില്‍ മുഖ്യാതിഥിയായി
വന്ന എടപ്പാള്‍ ബാപ്പു
ഗാനമവതരിപ്പിച്ച് സദസ്സിന്റെ
ശ്രദ്ധ പിടിച്ചു പറ്റി.നിലംവിട്ട്
ചാടല്ലേ എന്ന തന്റെ സൂപ്പര്‍
ഹിറ്റ് ഗാനമാണ് പ്രവര്‍ത്തകരുടെ
ആവശ്യം മാനിച്ച് തന്റെ
സ്വതസിദ്ധമായ ശൈലിയില്‍
ആലപിച്ചത്. ഗാനത്തിന്റെ
ആശയം സമൂഹം ഉള്‍ക്കൊള്ളണമെന്ന്
അദ്ദേഹം ആമുഖമായി ആവശ്യപ്പട്ടു.
ധാര്‍മികത
പുലര്‍ത്തുനന്ന എടപ്പാള്‍
ബാപ്പു സര്‍ഗലയ പരിപാടികളെ
സന്തോഷ പൂര്‍വമാണ് നോക്കിക്കാണുന്നത്.
മതപ്രഭാഷണ
വേദികളില്‍ വയളിന് മുമ്പ്
പിതാവിനോടൊപ്പം ബുര്‍ദ
ചൊല്ലാന്‍ പോയതാണ് ജീവിതത്തില്‍
വഴിത്തിരിവായത്, ഇന്നും
അത് തുടരുന്നു...അദ്ദേഹം
പറഞ്ഞു.
മൂല്യബോധമുള്ള കലാപ്രതിഭകള്‍ വളര്‍ന്നുവരണം : ജമലുല്ലൈലി തങ്ങള്‍
![]() |
| കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു |
ഓമശ്ശേരി
: കലാ
സാഹിത്യ രംഗങ്ങള്‍ അശ്ലീലങ്ങളിലേക്ക്
വഴിമാറിക്കണ്ടിരിക്കുമ്പോള്‍
മൂല്യബോധമുള്ള കലാ പ്രതിഭകള്‍
വളര്‍ന്നുവരണമെന്ന് കോഴിക്കോട്
ഖാസി സയ്യിദ് മുഹമ്മദ് കോയ
തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു.
SKSSF കോഴിക്കോട്
ജില്ലാ കമ്മിറ്റിയുടെ സര്‍ഗ്ഗലയം
2013 ഓമശ്ശേരി
വാദി ഹുദാ കാമ്പസില്‍ ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. ജില്ലാ
SKSSF പ്രസിഡന്‍റ്
കുഞ്ഞാലന്‍ കുട്ടി ഫൈസി
നടമ്മല്‍പൊയില്‍ അധ്യക്ഷത
വിഹിച്ചു. മുസ്തഫ
മാസ്റ്റര്‍ മുണ്ടുപാറ,
ഇ.കെ.
ഹുസൈന്‍ ഹാജി,
കെ.വി.
മുഹമ്മദ്
മുസ്‍ലിയാര്‍, എന്‍
അബ്ദുല്ല ഫൈസി, പി.വി.
അബ്ദുറഹ്‍മാന്‍
മാസ്റ്റര്‍, എ.കെ.
അബ്ദുല്ല,
സൂപ്പര്‍
അഹ്‍മദ് കുട്ടി ഹാജി,
ആര്‍.വി.എ.
സലാം,
ഒ.പി.
അശ്റഫ്,
റഫീഖ് മാസ്റ്റര്‍
കരുവന്‍പൊയില്‍, നൂറുദ്ദീന്‍
ഫൈസി മുണ്ടുപാറ, സുബുലുസ്സലാം,
ശര്‍ബുല്‍
മഅ്റൂഫ് മൂഴിക്കല്‍,
പി.സി.
യൂസുഫ് ഫൈസി
സംസാരിച്ചു. ജില്ലാ
SKSSF ജനറല്‍
സെക്രട്ടറി ടി.പി.
സുബൈര്‍
മാസ്റ്റര്‍ സ്വാഗതവും പി.ടി.
മുഹമ്മദ്
നന്ദിയും പറഞ്ഞു.
കലയും സാഹിത്യവും പരസ്പര സ്നേഹത്തിന്‍റെ ചാലക ശക്തിയാകണം : ഒ.എം. കരുവാരക്കുണ്ട്
![]() |
| മാപ്പിള കവി ഒ.എം. കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്യുന്നു |
കണ്ണൂര്‍
: കലയും
സാഹിത്യവും ഉദാത്തമായ ദൈവിക
ചൈതന്യമാണെന്നും ഏറ്റവും
വലിയ കലാകാരന്‍ പ്രപഞ്ചത്തെ
സുന്ദരമായി സംവിധാനിച്ച
സര്‍വ്വശക്തനായ തമ്പുരാനാണെന്നും
അവന്‍ നല്‍കിയ കലാ ശേഷികളെ
മാനവിക സമൂഹം പരസ്പര സ്നേഹത്തിന്‍റെ
ചാലക ശക്തിയായി ഉപയോഗപ്പെടുത്തണമെന്നും
പ്രശസ്ത മാപ്പിള കവിയും
ഗ്രന്ഥകാരനുമായ ഒ.എം.
കരുവാരക്കുണ്ട്
അഭിപ്രായപ്പെട്ടു.
കലകള്‍ക്ക്
മാര്‍ഗഭ്രംശനം
സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും
അധാര്‍മ്മികതയെയും ആഭാസങ്ങളെയും
കലയായി ചിത്രീകരിക്കുന്നവരാണ്
വര്‍ത്തമാന കാലത്തെ സാംസ്കാരിക
നായകരെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
SKSSF കണ്ണൂര്‍
ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
സര്‍ഗലയം കലാസാഹിത്യ മത്സരം
മാങ്കടവില്‍ ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം.
അബ്ദുസ്സലാം
ദാരിമി കിണവക്കല്‍ അധ്യക്ഷത
വഹിച്ചു. സപ്ലിമെന്‍റ്
പ്രകാശനം വി.കെ.
അബ്ദുല്‍ഖാദര്‍
മൌലവി മൊയ്തു ഹാജി പാലത്തായിക്ക്
നല്‍കി നിര്‍വ്വഹിച്ചു.
പി.പി.
മുഹമ്മദ്
കുഞ്ഞി, ഹംസ
മാസ്റ്റര്‍ മയ്യില്‍,
അബ്ദുല്‍
ലത്തീഫ് പന്നിയൂര്‍,
ബശീര്‍ അസ്അദി,
ജുനൈദ് ചാലാട്,
അബൂബക്കര്‍
യമാനി, സിറാജുദ്ദീന്‍
പന്നിയൂര്‍, സമീര്‍
അസ്ഹരി, ഹസന്‍
ദാരിമി, മുത്തലിബ്
ഫൈസി, ഹാരിസ്,
ഇ.കെ.
അഹ്‍മദ് ബാഖവി,
കെ.വി.
ഇബ്റാഹീം
മൌലവി, കെ.പി.
അബൂബക്കര്‍
മാസ്റ്റര്‍, കെ.പി.
അര്‍ശാദ്
സംസാരിച്ചു.
Saturday, May 18, 2013
Friday, May 17, 2013
Thursday, May 16, 2013
സുകൃതങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും : വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍
![]() |
| വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന ഉമറലി ശിഹാബ് തങ്ങളുടെ 5-ാമത് അനുസമരണ പരിപാടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
കല്‍പ്പറ്റ
: സുകൃതങ്ങള്‍
മാത്രം പ്രവര്‍ത്തിക്കുയും
പറയുകയും സമുദായത്തിന് വേണ്ടി
ഉഴിഞ്ഞു വെക്കുകയും ചെയ്തിരുന്ന
മഹാനായിരുന്നു പാണക്കാട്
സയ്യിദ് ഉമറലി ശിഹാബ് തങ്ങളെന്നും
ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമി പോലുള്ള മഹത്തായ
വിജ്ഞാനഗോപുരങ്ങള്‍ സ്ഥാപിക്കുക
വഴി അദ്ദേഹം ചെയ്ത സുകൃതങ്ങള്‍
എക്കാലവും സ്മരിക്കപ്പെടുന്നതാണെന്നും
പ്രമുഖ സൂഫീ വര്യന്‍ വാവാട്
കുഞ്ഞിക്കോയ മുസ്‌ലിയാര്‍
അഭിപ്രായപ്പെട്ടു.
വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ് ലാമിക്
അക്കാദമിയില്‍ നടന്ന ഉമറലി
ശിഹാബ് തങ്ങളുടെ 5-ാമത്
അനുസമരണ പരിപാടിയില്‍ ദുആ
മജ്‌ലിസിന് നേതൃത്വം നല്‍കി
സംസാരിക്കുകയായിരുന്നു
അദ്ദേഹം.
സമസ്ത
കേന്ദ്ര മുശാവറ മെമ്പര്‍ കെ
ടി ഹംസ മുസ്‌ലിയാരുടെ
അദ്ധ്യക്ഷതയില്‍ അനുസ്മരണ
സമ്മേളനം പാണക്കാട് സയ്യിദ്
ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. ടി
സി അലി മുസ്‌ലിയാര്‍,
എം എം ഇമ്പിച്ചിക്കോയ
മുസ്‌ലിയാര്‍, എസ്
മുഹമ്മദ് ദാരിമി, മൂസ
ബാഖവി, ഇബ്രാഹിം
ഫൈസി വാളാട്, എം
മുഹമ്മദ് ബഷീര്‍, അബൂബക്കര്‍
റഹ്മാനി, കെ
മുഹമ്മദ്കുട്ടി ഹസനി,
എ കെ സുലൈമാന്‍
മൗലവി എം കെ റഷീദ് മാസ്റ്റര്‍,
ഖാസിം ദാരിമി,
അബ്ദുല്ലക്കുട്ടി
ദാരിമി, കാഞ്ഞായി
ഉസ്മാന്‍, കെ
എം ആലി, ശംസുദ്ദീന്‍
റഹ്മാനി തുടങ്ങിയവര്‍
സംസാരിച്ചു. ശംസുല്‍
ഉലമാ അക്കാദമി സ്റ്റുഡന്റ്‌സ്
യൂണിയന്‍ തയ്യാക്കിയ വെബ്‌സൈറ്റ്
ലോഞ്ചിംഗ് ഹമീദലി തങ്ങള്‍
നിര്‍വ്വഹിച്ചു.
Subscribe to:
Posts (Atom)















