ചെരക്കാപറമ്പ് മസ്ജിദില്‍ ജുമുഅ ആരംഭിച്ചു.

അങ്ങാടിപ്പുറം: ചെരക്കാപറമ്പ് കല്ലിങ്ങല്‍ മസ്ജിദില്‍ ജുമുഅ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. കെ.കെ.സി.എം.തങ്ങള്‍ വഴിപ്പാറ അധ്യക്ഷതവഹിച്ചു. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കെ. മമ്മദ് ഫൈസി, എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, കെ.വി.എസ്. അഹമ്മദ്‌കോയ തങ്ങള്‍, കെ.വി.എസ്. ഇമ്പിച്ചിക്കോയ തങ്ങള്‍, പി.എം.എസ് പൂക്കോയ തങ്ങള്‍, പി.എം.എസ്. മുത്തുക്കോയ തങ്ങള്‍, സൈതലവി മുസ്‌ലിയാര്‍ കാളികാവ്, സി. ഉണ്ണീന്‍ മുസ്‌ലിയാര്‍, സി.കെ.എം. സഈദ് മുസ്‌ലിയാര്‍, അബ്ദുള്ള ആലിം ഫൈസ്, ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദ് ദാരിമി, അബൂബക്കര്‍ ദാരിമി എന്നിവര്‍ പ്രസംഗിച്ചു.